ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മലയാളികളുടെ മൂക്കുത്തി പെണ്ണായ ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് പരമ്പരയിലൂടെയായിരുന്നു ഇനിയയുടെ അരങ്ങേറ്റം.

വിജയ ചിത്രം മാമാങ്കത്തിൽ മികച്ച വേഷത്തിലെത്തിയ താരം നേരത്തെയും നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ഇനിയ വേഷമിട്ടു. 2005ൽ മിസ് ട്രിവാൻഡ്രം ആയും താരം തിളങ്ങി.

കളരി അഭ്യാസവും യോഗയുമാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് ഇനിയ പലപ്പോഴും പറയാറുണ്ട്. ലോക്ക്ഡൌണിനിടയിലും ഓൺലൈനായി കളരി പഠനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് ഇനിയ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇനിയ ഇപ്പോൾ. ചുവപ്പ് മിഡിയും ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇനിയയുടെ പുത്തൻ ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here