പുതിയ മേക്കോവറിൽ ഗ്ലാമറായി മലയാളികളുടെ പ്രിയങ്കരി ഐശ്വര്യ ലക്ഷ്മി

0
35

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.2017ൽ പുറത്തിറങ്ങിയ നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മികച്ച അഭിനയം കാഴ്ചവെച്ച താരം മായാനദി, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി നിരവധി സിനിമകളിൽ താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും നടി ഏറെ സജീവമാണ്.ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടിയായി മാറിയ അഭിനയത്രിയാണ് ഐശ്വര്യ.നിരവധി ആരാധകരുള്ള ഐശ്വര്യയ്ക്ക് ഇൻസ്റ്റാഗ്രാമിൽ തന്നെ 17 ലക്ഷണം ഫോള്ളോവെർസാണ് ഉള്ളത്‌. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് നടി.

എപ്പോഴും തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. ഇതിനോടകം തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും താരം പോസ്റ്റ്‌ ചെയ്തു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ഐശ്വര്യ പോസ്റ്റ്‌ ചെയ്ത മറ്റൊരു ചിത്രമാണ്.

ഇത്തവണ ഒരു മാഗസിൻ കവർ ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് താരം ഗ്ലാമറായി തിളങ്ങി നിൽക്കുന്നത്.അതീവ മേക്കോവറിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. നിമിഷ നിരങ്ങൾക്കുളിലാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. എന്തായാലും താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.