പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന പ്രധാനമന്തിയുടെ പ്രഖ്യാപനത്തിനു പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ അഭിപ്രായം ജസ്ല മാടശേരി പറഞ്ഞതു. വിവാഹപ്രായം ഉയർത്തുന്ന പോലുള്ള പ്രഖ്യാപനങ്ങൾ നേരത്തെ വരേണ്ടതായിരുന്നു എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. നേരത്തെ വിവാഹം കഴിഞ്ഞത് കൊണ്ടുള്ള പ്രശ്നങ്ങൾ തനിക്കു അടുപ്പമുള്ള ചില ആൾക്കാരുടെ ജീവിതത്തിൽ നിന്നും താൻ മനസിലാക്കിയിട്ടുണ്ട്. അവർ നേരിടുന്ന കഷ്ടപ്പാടും തനിക്കറിയാം. വിവാഹമെന്ന് പറയുന്നത് നിർബന്ധമുള്ള കാര്യമൊന്നുമല്ല, ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ വിവാഹം കഴിക്കാം. വേണ്ടെങ്കിൽ വേണ്ടെന്നു വെക്കാം. വിവാഹപ്രായം 28 വയസെങ്കിലും ആക്കണം എന്നാണ് തന്റെ അഭിപ്രായം എന്നും ജസ്ല പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം.

LEAVE A REPLY

Please enter your comment!
Please enter your name here