1983 ഇൽ കോട്ടയത്തു ജനിച്ചു വളർന്ന നടിയാണ് ജ്യോതിർമയി. മഹാരാജാസിലെ പഠനത്തിന് ശേഷം വിനോദ രംഗത്തേക്ക് ജ്യോതിർമയി ചുവടു വെക്കുകയായിരുന്നു. സീരിയലുകളിൽ ആണു നടി ആദ്യം അഭിനയിക്കുന്നത്. ഇന്ദ്രനീലം എന്ന പരമ്പരയിലൂടെ ആയിരുന്നു തുടക്കം. ശേഷം അവസ്ഥൻതരങ്ങൾ, അഷ്ടബന്ധങ്ങൾ എന്നീ സീരിയലുകളിൽ വേഷമിട്ടു.പിന്നീട് ചില ടെലിഫിലിമുകളിലും ജ്യോതിർമയി പ്രത്യക്ഷപെട്ടു. അന്ന് മഴയായിരുന്നു, അരികിൽ ഒരാൾ കൂടെ എന്നിവ ആയിരുന്നു അത്.എന്നാൽ അവയൊന്നും ജന ശ്രദ്ധ ആകർഷിച്ചില്ല. അത് കൊണ്ട് നടിക്ക് ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടുവാൻ കഴിഞ്ഞില്ല. ശേഷം നിരവധി ചാനൽ പ്രോഗ്രാമുകളിൽ അവതരികയായി മുഖം കാണിച്ചു.

പ്രശസ്ത സംവിധായകൻ അമൽ നീരദ് ജ്യോതിയുടെ അടുത്ത സുഹൃത്തായിരുന്നു.ഇവർ ഒരുമിച്ചു മഹാരാജാസിൽ പഠിച്ചവർ ആയിരുന്നു. മീശമാധവൻ എന്ന ചിത്രം ഇറങ്ങിയതിനു ശേഷമാണു ജ്യോതിർമയി ജന ഹൃദയങ്ങളിൽ സ്ഥാനം നേടുന്നത്. ദിലീപ് നായകനായ ചിത്രം ഒരു സൂപ്പർ ഹിറ്റ്‌ ആയിരുന്നു. ചിങ്ങ മാസം എന്ന ഗാനരംഗത്തിലൂടെയാണ് ജ്യോതിർമയി പ്രശസ്തയാകുന്നത്. ശേഷം ഒരുപാട് അവസരങ്ങൾ നടിയെ തേടിയെത്തി.

നേരത്തെ രണ്ടായിരമാണ്ടിൽ പൈലറ്റ്, ഇഷ്ടം, ഭാവം എന്നീ സിനിമകളിൽ അഭിനയിച്ചു വെങ്കിലും ഒന്നും വേണ്ടത്ര ശ്രദ്ധിക്കപെട്ടിരുന്നില്ല. മീശമാധവനു ശേഷം നന്ദനത്തിൽ ആണ് നടി അഭിനയിച്ചത്. അതിഥി വേഷത്തിൽ ആണ് നടി അഭിനയിച്ചത്. ശേഷം കല്യാണരാമൻ, എന്റെ വീട് അപ്പൂന്റേം, പട്ടാളം എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇതിൽ പട്ടാളം ഒഴിച്ച് ബാക്കിയെല്ലാം വൻ വിജയങ്ങളായി മാറി.

2005 ഇൽ തെലുഗ് ചിത്രത്തിൽ അഭിനയിച്ച നടി അതെ വർഷം തന്നെ തമിഴ് സിനിമയിലേക്കും ചുവടു വെച്ചു. ശിവ ലിങ്കം ഐ പി എസ് ആയിരുന്നു ആദ്യ ചിത്രം. ശേഷം ഇദയതിരുടൻ എന്ന സിനിമയിൽ മുഖം കാണിച്ചു. നടിയുടെ പ്രകടനം ശ്രദ്ധിക്കപെടുകയും പിന്നീട് നിരവധി അവസരങ്ങൾ തേടി വരികയും ചെയ്തു. മൂന്നു വർഷം കൊണ്ട് ആറ് തമിഴ് സിനിമകളിൽ നടി വേഷമിട്ടു. എന്നാൽ ആ സമയം മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ ഒന്നും വിജയം കണ്ടില്ല. അന്യർ, ആലീസ് ഇൻ വണ്ടർ ലാൻഡ്, ഹരിഹരൻ പിള്ള ഹാപ്പിയാണ്, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾ തിയറ്ററിൽ നിലം തൊടാതെ തകർന്നു.

2009 ഇൽ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ വേഷമിട്ട നടി മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഒരു ഗാന രംഗത്ത് ഗ്ലാമർ ലുക്കിൽ ആണ് നടി പ്രത്യക്ഷപെട്ടത്.2013 ന് ശേഷം നടി സിനിമയിൽ അഭിനയിച്ചിട്ടില്ല. ഹൌസ് ഫുൾ, സ്ഥലം, ഉറവ എന്നീ ചിത്രങ്ങളിൽ ആണ് നടി അവസാനമായി വേഷമിട്ടത്.10 വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് നിഷാന്ത് എന്ന വ്യക്തിയെ നടി ജീവിത പങ്കാളിയായി സ്വീകരിച്ചത്.2004 ഇൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2011 ഇൽ വിവാഹ മോചനത്തിൽ ആ ദാമ്പത്യം അവസാനിച്ചു.

അതിനു ശേഷം സിനിമ സംവിധായകനായ അമൽ നീരദിനെ നടി ജീവിത പങ്കാളി ആയി സ്വീകരിക്കുന്നത്.2015 ഇൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹം ആണ് തങ്ങളുടെ എന്ന് നടി തുറന്നു പറയുകയും ചെയ്തു. തന്റെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുത്ത സമയത്താണ് സഹപാടിയായ അമലുമായി താൻ കൂടുതൽ അടുത്തതെന്നും ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.സൗഹൃദത്തിനും മേലെയാണ് തങ്ങൾ തമ്മിലുള്ള ബന്ധം എന്ന് തോന്നിയത് കൊണ്ട് ആണ് വിവാഹത്തെ പറ്റി ചിന്തിച്ചത് എന്നും നടി വ്യക്തമാക്കി.വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്.

ജ്യോതിർമയി എവിടെ പോയി എന്ന് മലയാളി പ്രേക്ഷകർ ചിന്തിച്ചിരിക്കുന്ന സമയത്താണ് അമൽ നീരദ് നടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. തമ സോമ ജ്യോതിർ ഗമയ എന്ന തലകെട്ടോടെയാണ് ചിത്രം പങ്കു വെച്ചത്. തല മൊട്ടയടിച്ച നടിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടത്. ട്രെൻഡിന്റെ ഭാഗമായിട്ടാണോ തല മൊട്ട അടിച്ചത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്. എന്നാൽ ജ്യോതിർമയിക്ക് എന്ത് പറ്റി എന്ന് ആകാംഷയോടെ ചോദിക്കുന്ന പ്രേക്ഷകരും ഉണ്ട്.