പ്രിയദർശനും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാവില്ല.ഇത്രേ വർഷമായിട്ടും ആ സൗഹൃദം നല്ല രീതിയിലാണ് ഇരുവരും പുലർത്തി കൊണ്ടു പോകുന്നത്.പ്രിയദർശന്റെ മകളാണ് കല്യാണി.കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ഗോസിപ്പുകളായിരുന്നു പ്രണവും കല്യാണിയും തമ്മിലുള്ള പ്രണയും വിവാഹവും.ഇരുവരുടെയും കുടുബവും ഇതിനു സമ്മതിച്ചു എന്ന വാർത്തകളും പുറത്തു വന്നിരുന്നു.എന്നാൽ പിന്നീട് കല്യാണി ഞങ്ങൾ തമ്മിൽ അങ്ങനെയുള്ള ബന്ധങ്ങൾ ഒന്നുമില്ല എന്നും വെറും സഹോദരങ്ങൾ പോലെയാണെന്നും സൈബർ ലോകത്തോടും ആരാധകരൊടും തുറന്നു പറഞ്ഞിരുന്നു.കൂടാതെ തന്റെ ഏത് കാര്യവും തുറന്നു പറയുന്നത് അപ്പയേട്ടനോടായിരുന്നു എന്ന് താരം കൂട്ടി ചേർത്തിരുന്നു.

ഇപ്പോൾ ഇതാ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന സിനിമ ലാലേട്ടന്റെ കുടുബത്തോടപ്പം കണ്ടിരുന്നുയെന്നും അപ്പോൾ ലാൽ അങ്കിൾ ഒരു സർപ്രൈസ് നൽകിയെന്നും പറഞ്ഞു കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്.ലാൽ അങ്കിൾ അടുക്കളയിൽ കയറി തന്നിക്ക് ഇഷ്ടപ്പെട്ട വെണ്ണയിൽ പൊരിച്ചുയെടുത്ത പച്ചകറികളും ഡസർട്ടും ഉണ്ടാക്കി തന്നത്.കൂടാതെ കൂറേ നേരം ലാൽ അങ്കിലിന്റെ വളർത്തു നായ്ക്കളോടപ്പം ചിലവിടുകയും ലാൽ അങ്കിൾ തന്നെ ഭക്ഷണം ഉണ്ടാക്കി നായ്ക്കൾക്ക് കൊടുക്കുകയും ചെയ്തിരുന്നു. ശരിക്കും ലാൽ അങ്കിലിന്റെ കുടുബത്തോടപ്പം ചിലവിട്ട സമയം വളരെ നല്ല നിമിഷങ്ങളായിരുന്നു എന്നും കല്യാണി തുറന്നു പറഞ്ഞു.