മലയാള സിനിമാ ചരിത്രത്തിലെ സകലമാന റെക്കോർഡുകളും തകർതത്ത് ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ സിനിമ ആയിരുന്നു. വൈശാഖിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പൂണ്ടു വിളയാടുകയായിരുന്നു ഈ സിനിമയിൽ.

മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ കയറിയ പുലി മുരുകനിൽ മോഹൻലാലിന് ഒപ്പം വൻ താരനിര തന്നെ അഭിനയിച്ചിരുന്നു. പുലി മുരുകനിൽ നായികയായി എത്തിയത് പ്രശസ്ത ബംഗാളി നടിയായ കമാലിനി മുഖർജിയായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച മുരുകൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ മൈന എന്ന കഥാപാത്രത്തെ ആണ് കമാലിനി മുഖർജി അവതരിപ്പിച്ചത്. സിനിമയിൽ ഏറെ കൈയ്യടി നേടി ശക്തമായ മുഴുനീള വേഷമായിരുന്നു ഇത്.

ഫിർ മിലേംഗെ എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് കമാലിനി സിമാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ബോളിവുഡിലും ബംഗാളിലും നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കമാലിനി ചെയ്തു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന താരം പിന്നീട് തെലുങ്കിലും കന്നടയിലും സജീവമായി അഭിനയിച്ചു.

ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തനിക്ക് മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും, മോഹൻലാലിന്റെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് കമാലിനി പറയുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരു പ്രത്യേക സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും താരം പറയുന്നു.

അതേ സമയം ഇംഗ്‌ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ കമാലിനി മുഖർജി, ഡൽഹിയിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സും, മുബൈയിൽ നിന്നും തിയ്യേറ്റർ കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്. ക്ലാസ്സിക്കൽ ഡാൻസർകൂടിയായ കമാലിനി മുംബൈയിൽ താമസിയ്ക്കുന്ന സമയത്ത് പരസ്യങ്ങൾക്ക് മോഡലിംഗ് ചെയ്യാൻ തുടങ്ങി.

നടിയും സംവിധായികയുമായ രേവതിയാണ് കമാലിനി മുഖർജിയെ സിനിമാലോകത്തേയ്ക്ക് എത്തിയ്ക്കുന്നത്. 2010 ൽ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്കിൽ അഭിനയിച്ചുകൊണ്ടാണ് കമാലിനി മുഖർജി മലയാളത്തിൽ എത്തുന്നത്.

കുട്ടിസ്രാങ്കിനു ശേഷം മലയാളത്തിൽ നത്തോലി ഒരു ചെറിയ മീനല്ല, കസിൻസ്, എന്നിവയിലും എന്നിവയിലും മലയാളത്തിൽ ആദ്യമായി നൂറുകോടിയ്ക്കുമുകളിൽ കളക്ഷൻ നേടിയ ചിത്രമായ പുലിമുരുകനിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here