പയ്യന്നൂർ : നവദമ്പദികളുടെ ആദ്യ രാത്രി കാണാൻ അടുത്ത വീട്ടിലെ ഏണി ഉപയോഗിച്ച് വീടിന്റെ മുകളിൽ കയറിയ യുവാവ് കുടുങ്ങി. പയ്യന്നൂരിനടുത്താണ് സംഭവം. സംഭവം നടക്കുന്ന വീട്ടിലെ വിവാഹം നടന്നത് പാലക്കാട് ആണ്. എങ്ങനെയോ വിവാഹത്തിന്റെ കാര്യമറിഞ്ഞ ഇയാൾ രണ്ടു ദിവസം മുന്നേ അടുത്ത വീട്ടിലെ ഏണി എടുത്ത് ഒളിപ്പിച്ചു വെച്ചിരുന്നു. മാത്രമല്ല രാത്രി പത്താകുമ്പോ ലൈറ്റ് എല്ലാം അണക്കണം എന്ന് ഇയാൾ കല്യാണ വീട്ടിൽ എത്തി പറയുകയും ചെയ്തു.

പാലക്കട്ടെ വിവാഹ ശേഷം ചെക്കനും പെണ്ണും എത്തുന്നതിനു മുൻപ് തന്നെ യുവാവ് നേരത്തെ കരുതി വെച്ചിരുന്ന ഏണി ഉപയോഗിച്ച് ഇവരുടെ ബെഡ്‌റൂമിന് അരികിൽ സ്ഥാനം പിടിച്ചിരുന്നു.ദമ്പതികൾ എത്താൻ വൈകിയതിനാൽ ആൾ അറിയാതെ അവിടെ കിടന്നു ഉറങ്ങുകയായിരുന്നു.വീട്ടിലെത്തിയ വധു റൂമിൽ എത്തിയപ്പോൾ കേട്ടത് കൂർക്കം വലിയാണ്. പരിഭ്രാന്തയായ വധുവിന്റെ അന്വേഷണത്തിൽ ഉറക്കത്തിൽ കൂർക്കം വലിക്കുന്ന യുവാവിനെ കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് ഇയാൾ വീടിനു മുകളിലേക്ക് കയറാൻ വെച്ചിരുന്ന ഏണി കണ്ടെത്തിയത്. ആദ്യം തന്നെ ഏണി മാറ്റിയ ശേഷമാണ് അയൽവാസികളെ വിവരം അറിയിച്ചത്. എല്ലാവരും കൂടിയായപ്പോഴുള്ള ഒച്ച കേട്ട് യുവാവിന്റെ ഉറക്കം പമ്പ കടന്നെങ്കിലും താഴെക്കിറങ്ങി രക്ഷപെടാനാകാതെ വീടിന്റെ മുകളിൽ തന്നെ കുടുങ്ങുകയായിരുന്നു.