കോടി‌യേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

0
19

സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് കോടിേയരി ബാലകൃഷ്ണന്‍ മാറി. എ.വിജയരാഘവന് പകരം ചുമതല നല്‍കി. ചികില്‍സയ്ക്ക് അവധി വേണമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം സെക്രട്ടേറിയറ്റ് അംഗീകരിച്ചെന്ന് സിപിഎം വാര്‍ത്താക്കുറിപ്പ് ഇറക്കി. അവധി എത്രകാലത്തേയ്ക്കെന്ന് വ്യക്തമാക്കിയിട്ടില്ല. കുറച്ചുകൂടി ചികില്‍സവേണമെന്ന് കോടിയേരി ആവശ്യപ്പെട്ടത് ഇപ്പോള്‍ ആണെന്നും തുടര്‍ ചികില്‍സയ്ക്ക് അനുവാദം നല്‍കിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

തുടർ ചികിത്സയ്ക്കായി പോകാൻ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാർട്ടി യോഗത്തിൽ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതു സംബന്ധിച്ച് ചർച്ചകളിലുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. ചികിൽസയ്ക്കായി പോയപ്പോഴും കോടിയേരി അവധിയെടുത്തിരുന്നു.