മലയാളം ടെലിവിഷൻ ഷോകളിൽ ഏറ്റവും ഹൈ റേറ്റിംങ് പോകുന്ന പരിപാടിയാണ് സ്റ്റാർ മാജിക്‌. ഫ്ലോവർസ് ടീവിയിലാണ് ഈ പരിപാടി സംപ്രേഷണം ചെയുന്നത്. മലയാളി പ്രേഷകർക്ക് ഏറെ സുപരിചിതമായ താരങ്ങളാണ് ഇതിൽ എത്തുന്നത്. തങ്കച്ചനെയും അനുമോളിനെയുമെല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വളരെ നല്ല അഭിപ്രായങ്ങളാണ് പരിപാടിയിക്ക് ലഭിക്കുന്നത്.

സ്റ്റാർ മാജിക്കിന്റെ അവതാരികയായി എത്തുന്നത് ഏറെ സുപരിചിതയായ ലക്ഷ്മിയാണ്. പരിപാടിയുടെ പ്രധാന ഘടകം എന്നത് ലക്ഷ്‌മി തന്നെയാണ്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ലക്ഷ്മിക്ക് നിലവിൽ ഉള്ളത്‌.ഈയടുത്ത് ഷിയാസിന്റെ വീട്ടിൽ പോയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇരുവർക്കെതിരെ നിരവധി ഗോസിപ്പുകളാണ് സൈബർ ലോകത്ത് വന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അങ്ങനെയുള്ള ബന്ധമില്ലയെന്നും വ്യാജ വാർത്തയാണ് പ്രെചരിപ്പിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിന്റെ തമ്പ്നൈയിൽ കണ്ടപ്പോളാണ് ആരാധകർ ഞെട്ടിയത്. ഒരു കല്യാണ പെണ്ണിനെ പോലെ ആഭരണങ്ങൾ ധരിച്ചുള്ള ചിത്രമായിരുന്നു ഇത്.അവസാനം ഞാൻ ആ തീരുമാനം എടുത്തു എന്നായിരുന്നു താരം തമ്പ്നൈയിലിൽ ഉൾപെടുത്തിയിരുന്നത്.കല്യാണം ഉടനെ തന്നെ ഉണ്ടാകുമെന്ന് പറഞ്ഞു കയറിയ ആരാധകരെ പറ്റിച്ചിട്ടുള്ള വീഡിയോയായിരുന്നു താരത്തിന്റെ.

തന്റെ അമ്മയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങിച്ചു കൊടുക്കുന്ന വീഡിയോയായിരുന്നു അത്.കമന്റ്‌ ബോക്സിൽ ഭൂരിഭാഗം പേരും പറഞ്ഞത് കല്യാണ വാർത്ത അറിയാൻ വേണ്ടിയായിരുന്നു വീഡിയോയുടെ ലിങ്ക് തുറന്നത് എന്നായിരുന്നു.