മെഗാസ്റ്റാർ മമ്മൂട്ടിയും ജനപ്രിയ നായകൻ ദിലീപും വീണ്ടും ഒന്നിക്കുന്നു ; ആരാധകർ ഏറെ ആകാംഷയോടെ

0
40

മലയാള സിനിമയിലെ താരരാജകരമരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി.തന്റെ അഭിനയ ജീവിതത്തിൽ നിരവധി കാര്യങ്ങളാണ് ആരാധകർ മമ്മൂക്ക സമർപ്പിച്ചത്. മമ്മൂട്ടിയും അജയ് വാസുദേവ് കൂട്ടുകെട്ടിൽ പുറത്തിറക്കിയ സിനിമയായിരുന്നു രാജാദിരാജ, മാസ്റ്റർപിസ്, ഷൈലോക്ക് തുടങ്ങിയ സിനിമകൾ.

എന്നാൽ ഇതേ കൂട്ടുക്കെട്ടിൽ മറ്റൊരു സിനിമയാണ് പുറത്തിറങ്ങാൻ പോകുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവരാണ് രചന നിർവഹിക്കുന്നത്.പക്ഷേ മമ്മൂയോടപ്പം ജനപ്രിയ നായകൻ ദിലീപും ഉണ്ടാകുമെന്നാണ് പറയുന്നത്. കമ്മത്ത് ആൻഡ്‌ കമ്മത്ത് എന്നീ സിനിമയിലായിരുന്നു മമ്മൂക്കയും ദിലീപും ഒന്നിച്ചുയെത്തി തകർത്ത് അഭിനയിച്ചത്.

മറ്റൊരു കമ്മത്ത് ആൻഡ്‌ കമ്മത്ത് ആണോ എന്നാണ് ആരാധകരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ.സിനിമയെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക കാര്യങ്ങളും ഇതുവരെ പുറത്തു വീട്ടിട്ടില്ല.വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യപനങ്ങൾ ഉണ്ടാകുമെന്നാണ് പറയുന്നത്.

അജയ് വാസുദേവ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ ആസിഫ് അലയ്ക്കൊപ്പമുള്ള പ്രോജെക്ടിന്റെ തിരക്കിലാണ്. ഈ സിനിമയ്ക്ക് ശേഷം വൻ സിനിമകളാണ് പുറത്തു വരാൻ പോകുന്നത്. എന്തായാലും മലയാളി പ്രേക്ഷകർ ഏറെ കാത്തിരിപ്പിലാണ് മമ്മൂക്കയുടെ പുതിയ സിനിമയ്ക്ക് വേണ്ടി.