മമ്മൂട്ടി പോസ്റ്റ് ചെയ്ത രണ്ടേ രണ്ട് ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കകമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്

0
58

മമ്മൂട്ടി പോസ്റ്റ് ചെയ്ത രണ്ടേ രണ്ട് ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കകമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. മലയാള സിനിമയിലെ യുവനിര താരങ്ങളും സിനിമാ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത ഫോട്ടോകള്‍ മമ്മൂട്ടി എന്ന താരത്തിന്‍റെ സ്റ്റൈലിഷ് ലുക്കിനാലാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രായത്തെ തോല്‍പ്പിച്ച മമ്മൂട്ടിയുടെ അപാര ഗെറ്റ് അപ്പ് ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. അതെ സമയം ഫോട്ടോകളില്‍ മമ്മൂട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കാനാണ് ചില ആരാധകര്‍ സമയം ചിലവഴിച്ചത്. ടെക്നോളജി മേഖലയില്‍ നിരന്തരം അപ്ഗ്രേഡ് ചെയ്യുന്ന മമ്മൂട്ടിയുടെ ഫോണ്‍ ഏതാണെന്ന ആകാംക്ഷയിലാണ് പല ആരാധകരും ഫോണ്‍ തപ്പി ഇറങ്ങിയത്. 2020 മാര്‍ച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചതെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചത്. 2020 ഫെബ്രുവരിയിലാണ് സാംസങ്ങ് ഈ ഫോണ്‍ പ്രഖ്യാപിക്കുന്നത്.

സാംസങ് ഗാലക്‌സി S20 സീരിസിലെ ഏറ്റവും വലിയ ഫോണാണ് ഗാലക്‌സി S20 അൾട്രാ. 6.9-ഇഞ്ചുള്ള QHD ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിന്റേത്. 12 ജിബി/16 ജിബി LPDDR5 റാം, 128 ജിബി/ 256 ജിബി/ 512 ജിബി സ്റ്റോറേജ് എന്നീ ഓപ്‌ഷനുകളാണ് LTE, 5G വേരിയന്റ്സിനുള്ളത്. 5,000mAh ആണ് ബാറ്ററി കപ്പാസിറ്റി. മറ്റ് ഗാലക്‌സി S20 സീരിസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാമറ സെൻസർ അപ്‌ഡേറ്റുകളും ഹാൻഡ്‌സെറ്റിലുണ്ട്. വൈഡ് ആംഗിൾ, ഡെപ്ത് ക്യാമറകൾ ഒഴിച്ചുനിർത്തിയാൽ പ്രൈമറി ക്യാമറ108-മെഗാപിക്സൽ സെൻസറാണ്. 48-മെഗാപിക്സൽ ആണ് ടെലിഫോട്ടോ ക്യാമറ.

പുതിയ പെരിസ്‌കോപ്‌-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്, 10x ഹൈബ്രിഡ് ഒപ്റ്റിക്കൽ സൂമും 100X വരെ പരമാവധി ‘സൂപ്പർ റസല്യൂഷൻ സൂമും’ ആണ് ഇതിൽ ലഭിക്കുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40-മെഗാപിക്സലിന്റെ സെൻസർ ആണ് മുൻഭാഗത്ത് നൽകിയിരിക്കുന്നത്. ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അള്‍ട്രയുടെ ഇന്ത്യന്‍ വില.

LEAVE A REPLY

Please enter your comment!
Please enter your name here