ആ ചുരുളൻ മുടിക്കാരി തന്നെ ആണോ ഇത് ; പുതിയ മേക്കോവറുമായി മറീന

0
85

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇടയിൽ ഏറെ ശ്രെദ്ധ നേടിയ താരമാണ് മറീന മൈക്കൽ കുരിശിങ്കൽ.സംസാരം ആരോഗ്യത്തിനു ഹാനികരണം എന്ന സിനിമയിലൂടെയാണ് മറീന അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മികച്ച അഭിനയം കാഴ്ചവെച്ച താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപാട് അവസരങ്ങളാണ് തേടിയെത്തുന്നത്.

എബി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി നായിക കഥാപാത്രം അവതരിപ്പിക്കുന്നത്. സിനിമയിൽ വിനീത് ശ്രീനിവാസൻ ആയിരുന്നു നായകനായി എത്തിയിരുന്നത്.എന്നാൽ ഏറെ ജനശ്രെദ്ധ നേടിയ കഥാപാത്രമായിരുന്നു ചങ്ക്‌സ് എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. താരം പോസ്റ്റ്‌ ചെയുന്ന മിക്ക ചിത്രങ്ങളും വളരെയധികം മോഡേൺ ആയിട്ടുള്ളവയാണ്. എന്നാൽ ഗ്രാമീണ വേഷത്തിലുള്ള ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

ഇങ്ങനെ ഒറ്റയടിക്ക് ഒരാൾക്ക് മാറാൻ കഴിയുമോ എന്നാണ് ആരാധകരിൽ നിന്നും ഉയരുന്ന ചോദ്യം. എന്നാൽ മറീന ഒരു കില്ലാടി തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് താരം പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ വൈറലായത്. മികച്ച അഭിപ്രായങ്ങളാണ് പലരിൽ നിന്നും ലഭിക്കുന്നത്.