താന്‍ 22 കിലോ ഭാരം കുറച്ചത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. വർഷങ്ങളായി താൻ കൊതിച്ച കാര്യം സാധിച്ചെടുത്തത് എങ്ങനെയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് വിസ്മയ വ്യക്തമാക്കുന്നത്. തായ്‍ലന്‍ഡിലെ ഫിറ്റ് കോഹ് ട്രെയിനിങ് സെന്ററിനും പരിശീലകൻ ടോണിക്കുമാണ് വിസ്മയ നന്ദി അറിയിക്കുന്നത്.

വിസ്മയയുടെ കുറിപ്പ്:

തായ‍ലൻഡിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വർഷങ്ങൾ ചിലവഴിച്ചു. പടികൾ കയറുമ്പോൾ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാൻ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു. ഈ യാത്ര എത്രമാത്രം സാഹസികമായിരുന്നു. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നതും സൂര്യാസ്തമയ നീന്തലുകളും വരെ. ഒരു പോസ്റ്റ് കാർഡ് പോലെ തോന്നിപ്പിച്ചു. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ആവശ്യപ്പെടാൻ കഴിയില്ല. എന്റെ പരിശീലകൻ ടോണി ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല.

സത്യസന്ധമായി പറഞ്ഞാൽ മികച്ച പരിശീലകൻ. ഓരോ ദിവസവും അവന്റെ 100 ശതമാനം പരിശ്രമവും സമയവും എനിക്ക് നല്‍കി. എല്ലായ്പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളിൽ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങൾ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നിൽ വിശ്വസിക്കാൻ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവർത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. തീർച്ചയായും ഞാൻ മടങ്ങിവരും! ’ ഒരു കോടി നന്ദി.. വിസ്മയ പറയുന്നു.