കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നമിത പ്രമോദ് ; വാനോളം പുകഴ്ത്തി ആരാധകർ

0
20

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാൻ നമിത പ്രമോദ്.ലോക്ക്ഡൌൺ കാലത്ത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ചുവന്ന വസ്ത്രത്തിൽ അതീവ സുന്ദരിയായിരിക്കുകയാണ് നടി.തെന്നിന്ത്യൻ താരം സുമലതയുമായിട്ടുള്ള രൂപ സംദൃശ്യം ആരാധകർ ചൂണ്ടി കാണിച്ചിരുന്നു.ഈ കാര്യത്തെ കുറിച്ച് പലരും പലപ്പോഴും എടുത്തു പറയുന്ന ഒന്നാണ്.എന്നാൽ മറ്റൊരു നടിയായിട്ടാണ് താരത്തിന്റെ രൂപ സംദൃശ്യം ഇപ്പോൾ ആരാധകർ താരതമ്യം ചെയുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്ക് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.നമിത പ്രമോദിന്റെ അനുജത്തി അഖിത പ്രമോദിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളായി വൈറലായിരുന്നു.പുതിയ വീട്ടിൽ നിന്നുള്ള വിശേഷങ്ങൾ നമിത പങ്കുവെക്കാറുണ്ട്.

ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓർമകളും അങ്ങനെ എല്ലാം പുതിയ അപാർട്മെന്റിലേക്ക് മാറി എന്ന് പറഞ്ഞു. നമിത കുറിച്ചത് ഇങ്ങനെ.വേളകണി മാതാവിന്റെ പരമ്പരയിലൂടെയാൻ നമിതയുടെ അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം. പിന്നീട് മലയാള സിനിമയിൽ തന്നെ മികച്ച നടിമാരിൽ ഒരാളായി മാറുകയായിരുന്നു.

ട്രാഫിക് എന്ന സിനിമയിൽ റിയ എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി സിനിമയിലേക്ക് കടക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരാങ്ങൾ എന്ന സിനിമയിലാണ് താരം നായികയായി അഭിനയിച്ചത്.സൗണ്ട് തോമ, പുള്ളിപുളികളും ആട്ടിൻകുട്ടികളും എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.