നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാവും ; പ്രണയം ഉണ്ടോയെന്ന് ആരാധകർ ; തുറന്നു പറഞ്ഞു നമിത പ്രമോദ്

0
89

മലയാള സിനിമ സമ്മാനിച്ച മികച്ച നടിമാരിൽ ഒരാളാണ് നമിത.ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ബാലതരമായയാണ് നമിത സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് നിരവധി പ്രേമുഖ നടന്മാരുടെ നായികയായി തിളങ്ങിട്ടുണ്ട്.ദിലീപ് നായകനായായ സൗണ്ട് തോമ, കുഞ്ചാക്കോ ബോബൻ നായകണയായി എത്തിയ പുള്ളിപുളികളും ആട്ടിൻകുട്ടികളും തുടങ്ങി നിരവധി സിനിമകളിൽ നായികയായി താരം വേഷമിട്ടിട്ടുണ്ട്.

താരത്തിന്റെ വിവാഹമായി ബന്ധപ്പെട്ടു ഒരുപാട് വാർത്തകൾ അടുത്തിടെ ഇറങ്ങിയിരുന്നു.എന്നാൽ ഉടനെ ഒരു വിവാഹം ഉണ്ടാവില്ല എന്നാണ് ഇപ്പോൾ നമിത പ്രമോദ് വെളിപ്പെടുത്തുന്നത്.ഇനി കല്യാണം കഴിഞ്ഞാൽ സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നാണ് താരം വെളുപ്പെടുത്തിയത്.

“ഉടനെ വിവാഹം ഉണ്ടാവില്ല. അച്ഛനും അമ്മയും വിവാഹത്തെ കുറിച്ച് എന്നോടും അനിയത്തിയോടും ചോദിക്കാറില്ല. ഒരു നാല് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാവും.കല്യാണത്തിന് ശേഷം സിനിമയിലേക്ക് ഉണ്ടാവില്ല. വേറെ കുറച്ചു പദ്ദതികൾ ഉണ്ട്. അത് ചെയ്ത് സ്വസ്ഥമാവണം.

എന്റെ ഏറ്റവും വലിയ ആഗ്രഹം യാത്ര പോകണമെന്നാണ്. ഒറ്റക് പോകാൻ താത്പര്യമില്ല. കുടുബവുമായി പോകാനാണ് കൂടുതൽ താത്പര്യം. നടിയായതിന് ശേഷം ഉണ്ടായ മാറ്റമാണ് കൊച്ചിയിലേക്ക് താമസം മാറിയത്.ആളുകളോട് കൂടുതൽ സംസാരിക്കാൻ പഠിച്ചു. നിരവധി പേരെ പരിചയപ്പെടുവാൻ സാധിച്ചു.ചുറ്റുമുള്ളവരെ നിരീക്ഷിക്കും തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ടായി “എന്നതാണ് നമിത പറയുന്നത്.