ചത്ത് കിടന്ന് പ്രേമിച്ചിട്ടും നയൻതാരയെ പ്രഭുദേവ ഉപേക്ഷിക്കാൻ കാരണം ഇതാണ്

0
23343

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിങ്ങിയ മനസിനക്കരെ എന്ന സിനിമയിൽ ജ.റാമിന്റെ നായികയായി ബിഗ് സ്‌ക്രീനിലേക്കെത്തിയ താര സുന്ദരിയാണ് നയൻ താര. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന എന്ന നയൻതാര പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു.

നയൻ താരയോളം താരമൂല്യമുള്ളൊരു മറ്റൊരു നായിക തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് വേറെയില്ലെന്ന തന്നെ പറയാം. അഭിനയിച്ച ഭാഷകളിലെല്ലാം തന്നെ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. 1984 നവംബർ 18ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമക്ക് പകരം വെക്കാനില്ലാത്ത ഒരു താരമാണ്.

മലയാള സിനിമയിൽ മലയാളിത്തം നിറഞ്ഞ വേഷങ്ങൾ ചെയ്ത നയൻതാര അന്യഭാഷാ ചിത്രങ്ങളിൽ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിലായിരുന്നു കൂടുതലായി നയൻതാരയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ലേഡി സൂപ്പർ സ്റ്റാർ ആയി ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ഗോസിപ്പുകളിൽ എപ്പോഴും മുന്നിലാണ് താരം.

തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർതാരം ചിമ്പുവുമായും പിന്നീട് നടനും സംവിധായകനുമായ പ്രഭുദേവയുമായും ഉുള്ള പ്രണയവും വേർപിരിയലും എല്ലാം സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി നയൻസ് തന്റെ മതം മാറ്റി ഹിന്ദു മതം ആക്കിയിരുന്നു. പ്രഭു എന്ന പേര് തന്റെ കൈത്തണ്ടയിൽ പച്ചകുത്തുകയും ചെയ്തിരുന്നു താരം.

എന്നാൽ ആ പ്രണയം അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു. ഇപ്പോൾ തമിഴകത്തെ യുവ സംവിധായകനായ വിഘ്‌നേഷ് ശിവനുമായി താരം പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം എന്നാണെന്നുള്ള ആകാംഷയിലാണ് ആരാധകർ.

അതേ സമയം നയന്‌സുമായി പ്രണയിത്തിലാവുമ്പോൾ പ്രഭുദേവ വിവാഹിതനും 2 കുട്ടികളുടെ പിതാവുമായിരുന്നു. അതൊന്നും വകവെക്കാതെ ആയിരുന്നു നയൻതാരയുടെ പ്രണയം. ഡയാന എന്ന തന്റെ പേര് മാറ്റി താരം ഹിന്ദു മതം സ്വീകരിക്കുന്നതിനൊപ്പം നയൻതാര എന്നുള്ളത് ഔദ്യോഗിക പേരാക്കി മാറ്റുകയും ചെയ്തു താരം.

പ്രഭുദേവയുടെ പേര് നയൻതാര കൈകളിൽ പച്ച കുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഇരുവരും വേർപിരിഞ്ഞു. അതേ സമയം നയൻ താരയുമായുള്ള പ്രണയത്തെ കുറിച്ചും പ്രണയതകർച്ചയെ കുറിച്ചും പ്രഭുദേവ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ 100 ശതമാനം അതിൽ തന്നെ ആയിരുന്നു. എന്നാൽ കാര്യങ്ങൾ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. അതുകൊണ്ടു തന്നെ എന്റെ മുന്നിൽ ഉള്ള വഴി അത് ഉപേക്ഷിക്കുക എന്നുള്ളതായിരുന്നു.

എന്നാൽ ആദ്യ ബന്ധത്തിൽ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ ആവശ്യപ്പെട്ടതിനോട് നയൻതാര എതിർപ്പു പ്രകടിപ്പിച്ചതാണ് ഇരുവരും പിരിയാൻ കാരണമായതെന്നായിരുന്നു അന്ന ്പുറത്തു വന്ന റിപ്പോർട്ടുകൾ. രഹസ്യമായി പ്രഭുദേവയും നയൻസും വിവാഹികരായെന്നും ദിവസങ്ങൾക്കുള്ളിൽ പിരിയുകയായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

അതേ സമയം നയൻതാരക്ക് വേണ്ടി സ്വന്തം ഭാര്യയെ വരെ പ്രഭുദേവ ഉപേക്ഷിച്ചപ്പോൾ മതം മാറി എല്ലാം പ്രഭുദേവയിൽ അർപ്പിക്കുകയായിരുന്നു നയൻസ് ചെയ്തത്. പരിശുദ്ധി നിറഞ്ഞ പ്രണയമായിരുന്നു തങ്ങളുടെതെന്നാണ് മുൻപ് ഇരുവരും അവകാശപ്പെട്ടിരുന്നത്. വിവാഹത്തിന് തൊട്ടുമുൻപ് ഇരുവരും വേർപിരിഞ്ഞത് സിനിമ മേഖലയെ ഞെട്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here