നിവിൻ പോളി നായകനായ ചിത്രം 1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ തെന്നിന്ത്യയുടെ പ്രിയ താരമാണ് നിക്കി ഗൽറാണി. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് നിക്കി. തമിഴ്, തെലുങ്ക് സിനിമകളിലും നിക്കി സജീവമായിരുന്നു. മലയാളത്തിൽ ഏറ്റവും ഒടുവിൽ ധമാക്ക എന്ന സിനിമയിലാണ് അഭിനയിച്ചത്.

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരസുന്ദരിയാണ് നിക്കി ഗൽറാണി . 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.

ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധയായ നിക്കി സൂപ്പർ ബൈക്കുകളും ഓടിക്കും. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി. മര്യാദരാമൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങൾ ഒരു അഭിമുഖത്തിൽ നിക്കി തുറന്ന് പറഞ്ഞത് വീണ്ടും വൈറലാവുകയാണ് ഇപ്പോൾ.

തന്നെ മോളു എന്നാണ് ദിലീപേട്ടൻ വിളിച്ചിരുന്നത് അതുകൊണ്ട് ദിലീപേട്ടനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നാണ് നിക്കി പറയുന്നത്. ഒരു ദിവസം ഷൂട്ടിങിന് ഇടയിൽ താൻ തെന്നി വീണെന്നും അപ്പോൾ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച് ഇരുത്തിയതും ദിലീപേട്ടൻ ആണെന്നും താരം പറയുന്നു.

സിനിമ തീരുന്നത് വരെ ദിലീപേട്ടൻ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും എല്ലാവരോടും കളിയും ചിരിയും തമാശയുമായാണ് ദിലീപേട്ടൻ ഇടപഴകുന്നതെന്നും നിക്കി ഗില്റാണി പറയുന്നു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.

അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ബംഗ്ലൂരിൽ ജനിച്ച നിക്കി ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.
മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്.

അതേ സമയം നിക്കി ഗൽറാണിക്ക് കോവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.
നിക്കി ഗൽറാണി തന്നെയായിരുന്നു തന്റെ രോഗ വിവരം ട്വീറ്റ് ചെയ്തത്. ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നതായും താരം ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here