തെന്നിന്ത്യയിൽ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ താരമൂല്യമുള്ള മലയാളി നടിയാണ് നിത്യ മേനോൻ.ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാക്ഷകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത നടിയാണ് നിത്യ മേനോൻ.ബാലതാരമായിട്ടാണ് നിത്യ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

മങ്കി ഹൂ ടു മച്ച് എന്ന ഇന്ത്യൻ ഇംഗ്ലീഷ് സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ആകാശഗോപുരം എന്ന സിനിമയിലാണ് താരം മോളിവുഡിൽ തുടക്കം കുറിച്ചത്.മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് പിന്നീട് തെന്നിന്ത്യൻ തന്നെ നിരവധി അവസരങ്ങളാണ് തേടിയെത്തിയത്.

ഉസ്താദ് ഹോട്ടൽ, ഇരുമുഖം, മെർസൽ തുടങ്ങി അനേകം മലയാളം തമിഴ് സിനിമകകളിൽ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്.എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് സൈബർ ലോകത്ത് വൈറലായി കൊണ്ടിരിക്കുന്നത്.


നിത്യ മേനോൻ

പുതിയ മേക്കോവറിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. മെലിഞ്ഞു അതീവ സുന്ദരിയായിരിക്കുകയാണ് നിത്യ മേനോൻ. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ലൈക്‌സും മികച്ച അഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്.തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.