“സ്‌ക്രീനിൽ തലമറിച്ച് അഭിനയിച്ചാല് പോരാ” ശക്തമായ മറുപടി നൽകി നൂറിൻ ഷെരിഫ്

0
44

ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയൻകരിയായി മാറിയ നടിയാണ് നൂറിൻ ഷെരിഫ്. സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് പിന്നീട് ഒരുപാട് നല്ല അവസരങ്ങളാണ് തേടിയെത്തിയത്.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

താരത്തിന്റെ ഓരോ പോസ്റ്റിനും നിരവധി ലൈക്‌സും മികച്ച അഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്.എന്നാൽ മികച്ച അഭിപ്രായങ്ങളോടപ്പം മോശമായ കമന്റ്സും ലഭിക്കാറുണ്ട്. പല നടിമാരും ഈയൊരു അനുഭവം നേരിട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റിനു ലഭിച്ച കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്.

പക്ഷേ ശക്തമായ മറുപടിയായിരുന്നു നൂറിൻ തിരിച്ചു നൽകിയത്. കഴിഞ്ഞ ദിവസം ഒരു പരസ്യ ഹോർഡിങ്ങിന് സമീപം നിൽക്കുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി താരം പോസ്റ്റ്‌ ചെയ്തിരുന്നു. “ഈ പടച്ചോൻ വലിയ ഒരു സംഭവാ.ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല.സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്ത് നിന്ന് പൊട്ടികരയേണ്ട ഒരു അവസ്ഥാ ഉണ്ടായിട്ടുണ്ട്.അതിലെക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല” എന്നായിരുന്നു താരം പങ്കുവെച്ചിരുന്നത്.

എന്നാൽ അതിൽ ഒരു വ്യക്തി കമെന്റ് ചെയ്തത് ഇങ്ങനെ “പേര് കൊണ്ട് മുസ്ലിമായത് കൊണ്ട് കാര്യമില്ല. സ്‌ക്രീനിൽ തലമറിച് അഭിനയിച്ചാല് പോരാ ജീവിതത്തിലും മുസ്ലിം തലമറക്കണം” എന്നായിരുന്നു. എന്നാൽ നൂറിൻ മറുപടി പറഞ്ഞത് ഇങ്ങനെ “അങ്ങനെയുള്ള പേജിസ് ഫോളോ ചെയ്ത് കമെന്റ് ഇട്ട് ഇരുന്നാൽ പോരെ ചേട്ടാ?എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ”.എന്തായാലും തക്കതായ മറുപടിയാണ് എന്നാണ് ആരാധകർ പറയുന്നത്.