തന്റെ ഗർഭ കാലം മാത്രം ആഘോഷമാക്കിയാൽ പോരാ.. അത് കൂടി ആഘോഷമാക്കണം

0
128

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ താരമാണ് പേര്‍ളി മാണി. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും തുടര്‍ന്നുള്ള വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഗര്‍ഭകാലത്തെ പോസ്റ്റുകള്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് പതിവാണ്. എന്നാല്‍ തന്റെ ഗര്‍ഭകാലം ആഘോഷമാക്കുന്ന ചില മാധ്യമങ്ങളുടെ തനിക്ക് ചിലത് പറയാനുണ്ടെന്ന് പറയുകയാണ് പേളി ഇപ്പോള്‍.

താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോ പ്രമോട്ട് ചെയ്യാന്‍ കൂടി ഈ വാര്‍ത്തകള്‍ പുറത്ത് വിടൂ എന്നാണ് താരം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പേളി ഈ വാര്‍ത്ത പങ്കുവെച്ചുത്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയത്. സന്തോഷവാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളും അറിയിച്ച് രംഗത്ത് എത്തിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പേളി മാണി വേഷമിട്ട ഹിന്ദി ചിത്രം ‘ലൂഡോ’ നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങിയത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിലുള്ളത്. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ രാജ് കുമാര്‍ റാവു, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ക്ക്, പങ്കജ് ത്രിപതി, പേളി മാണി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.