സർപ്രൈസുകൾ ലഭിച്ച പേർളി മാണിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

0
37

മലയാളികളുടെ പ്രിയ താരമാണ് പേർളി മാണി.നിരവധി സ്റ്റേജ് ഷോകളിൽ അവതാരികയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന ഒരാളാണ് പേർളി. അവതാരികയാണെങ്കിലും സിനിമയിലും താരം തന്റെതായ കഴിവി തെളിയിച്ചിട്ടുണ്ട്.ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന പ്രേതം തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത ബിഗ്‌ബോസിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടിയത്.അവിടെ നിന്നും ശ്രീനിഷ് ആയി പ്രണയത്തിലാവുകയും പരുപാടിക്ക് ശേഷം വിവാഹിതർ ആകുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് പേർളി. ഗർഭിണിയായന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി താരം പങ്കുവെക്കാൻ മറക്കാറില്ല.കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സഹോദരിമാരും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് ആയിരുന്നു ബേബി ഷവർ പാർട്ടി ഒരുക്കിയത്.പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും താരം കഴിഞ്ഞ ദിവസങ്ങളായി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് താരത്തിന്റ പുത്തൻ ചിത്രങ്ങളാണ്.നിരവധി സമ്മാനങ്ങളാണ് പാർട്ടിയിലൂടെ താരത്തിന് ലഭിച്ചത്.

തന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ഓരോ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുവാൻ താരം മറക്കാറില്ല. നിരവധി ആരാധകരാണ് താരത്തിന് ഇപ്പോൾ ഉള്ളത്‌. എന്തായാലും തന്റെ കുടുബവും ആരാധകരും പുതിയ അതിഥിക്ക് വേണ്ടി കാത്തിരിക്കുകയാണ്.


പേർളി മാണി

പേർളി മാണി