പാമ്പുകളുമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ദമ്പതികൾ

0
444

വെറൈറ്റി ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. പല രീതിയിലുള്ള ആശയങ്ങളും വ്യത്യസ്ത ഭാവത്തിലും വേഷത്തിലും എത്തുന്ന ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ്, കുഞ്ഞു ജനിക്കുന്നത് മുമ്പ്, കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കും.

സേവ് ദി ഡേറ്റ് പോലെ അനേകം ഫോട്ടോഷൂട്ട് കമ്പനികളാണ് ഇന്ന് കേരളത്തിൽ ഫേമസായി നിൽക്കുന്നത്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് സൈബർ ലോകത്ത് ഫോട്ടോഷൂട്ട് വൈറലായത്.

ഇത്തവണ വെറൈറ്റി രീതിയിലാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത് വരനും വധുവും പാമ്പിനോടപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ പകർത്തിയിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള പോസുകളാണ് പാമ്പിനൊപ്പം വധുവും വരനുമായ ആന്റണിയും മോണിക്കയും എടുത്തിരിക്കുന്നത്.

ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് എറിക്കറ്റ് സ്റ്റുഡിയോസാണ്.അമേരിക്കയിൽ വെച്ചായിരുന്നു ഈ ദബികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തത്. കൂടാതെ വരനായ ആന്റണി വളർത്തുന്ന പാമ്പുകളെയാൻ ഈ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.അനേകം ലൈക്സും കമന്റ്സുമാണ് ഈ പോസ്റ്റിനു ലഭിച്ചോണ്ടിരിക്കുന്നത്.