ഗ്ലാമർ ലുക്കിൽ ഞെട്ടിച്ചു വീണ്ടും പ്രിയ വാരിയർ

0
95

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയാ വാരിയർ മലയാള സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ സീൻ വളരെ വലിയ ഹിറ്റ് ആയിരുന്നു. ഒറ്റദിവസംകൊണ്ട് ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ച താരം കൂടിയാണ് ഇവർ.

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് പ്രിയ വാര്യർ. തൻറെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രിയയുടെ ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഇപ്പോൾ പ്രിയ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.

സിൽവർ കളർ ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. അൾട്രാ മോഡേൺ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ ആയി വന്നുകൊണ്ടിരിക്കുന്നത്.

ഒരു അടാർ ലവ് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ ഒന്നും പ്രിയ അഭിനയിച്ചിട്ടില്ല. തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളിൽ പ്രിയ അഭിനയിച്ചുവരികയാണ്. പ്രിയ പ്രകാശ് നായികയാകുന്ന ഏറ്റവും പുതിയ ഹിന്ദി ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം അധികം വൈകാതെ തന്നെ റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here