കല്യാണം കഴിക്കണം എന്ന് വെച്ചല്ല ഞാൻ പ്രണയിക്കുന്നത്;മനസ്സ് തുറന്നു രഞ്ജിനി

0
29

മലയാളത്തിലെ പല ചാനലുകളിലെയുണ്ട് പല പാരിപാടികലൂടെയും അവതാരികയായി എത്തി ഏറെ ജനശ്രെദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്.കഴിഞ്ഞാൽ വാലന്റൈൻ ദിവസത്തിൽ തന്റെ പ്രണയനിയെ പരിചയപ്പെടുത്തി താരം ആരാധകരുടെ എത്തിയിരുന്നു.എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാൻ രഞ്ജിനി.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നത്.”മുപ്പത്തിയൊമ്പത് വയസുണ്ട് എനിക്ക്.ഇത് എന്റെ ആദ്യ പ്രണയമല്ല.പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ് ഞാൻ.ഓരോ പ്രണയം സംഭവിക്കുമ്പോൾ ഏറ്റവും ആത്മാർത്ഥമായിട്ടാണ് പ്രണയിച്ചിരുന്നത്.

പക്ഷേ പല കാരണങ്ങൾ കൊണ്ട് ഒന്നും വിജയകരമായി മുന്നോട്ട് കൊണ്ടു പോകൻ സാധിച്ചില്ല.ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ള പ്രണയ സന്ദേശം ശരത്തിനുള്ളതാണ്.പതിനാറു വർഷമായി എന്റെ സുഹൃത്താൻ ശരത്ത്.പക്ഷേ പ്രണയം ആരംഭിച്ചത് ഇപ്പോളാണ്.ആൾ വിവാഹിറതനായിരുന്നു.ഞാൻ മറ്റൊരു പ്രണയത്തിലുമായിരുന്നു.

രണ്ടും പേരും സിംഗിൾ ആയോടെ ഞങ്ങൾക്കിടയിൽ പ്രണയം സംഭവിക്കാൻ തുടങ്ങി.എന്നാൽ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.കല്യാണം കഴിക്കണം എന്ന് വെച്ചല്ല ഞാൻ പ്രണയിക്കുന്നത്.പലരും കല്യാണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കല്യാണം എന്ന കോൺസെപ്റ്റ് ഇപ്പോളും സ്വീകാര്യതയല്ല.അത് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

കല്യാണം കഴിച്ചാൽ പ്രഷർ കൂടും. എന്റെ ചുറ്റും ഞാൻ അത് കാണുന്നുണ്ട്.എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം.വളരെ സുഖരമായി കൈകാര്യം ചെയ്യാൻ പറ്റാത്ത ഒരാളാണ് ഞാൻ.ഈഗോയിസ്റ്റും ദേഷ്യക്കാരിയുമാണ്. എന്റെ കൂടെ നിന്നാൽ മറ്റൊരു ഒരാളക്കും ഈഗോ അടിക്കും.വിവാഹ കഴിക്കാൻ തല്ക്കാലം പ്ലാനില്ല” എന്നാണ് രഞ്ജിനി ഹരിദാസ് പറന്നത്.