മലയാള സിനിമയിൽ വാട്സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി

0
113

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് രജിഷ വിജയൻ. അനുരാഗകരിക്കിൻ വെളളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ ആരാധകരുടെ മനസ്സിൽ ഇടം നേടിയരജീഷ വിജയന് ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നിലവിലെ വാട്സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം.

താൻ വാട്സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ വാട്സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.
കൂടാതെ മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുരാഗ കരിക്കിൻവെള്ളം, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളിൽ രജിഷ തിളങ്ങിയിരുന്നു. ലവ് ആണ് രജിഷയുടെതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. അതേ സമയം അനുരാഗ കരിക്കിൻവെള്ളത്തിലെ ചിത്രത്തിലെ എലിസബത്ത് എന്ന എലി ആയി തന്നെയാണ് രജീഷയെ ഇന്നും പ്രേക്ഷകർ കാണുന്നത്.

ചുരുക്കം സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും തിരഞ്ഞെടുത്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായ താരം ഒരിടവേളയ്ക്കു ശേഷം ജൂൺ എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമെത്തിയത്.

ജൂൺ എന്ന ചിത്രത്തിലൂടെ സിനിമയോട് തനിക്കുള്ള കടപ്പാട് എത്രത്തോളമാണെന്ന് നടി ബോധ്യപ്പെടുത്തുകയും ചെയ്തു. ജൂണിന് ശേഷം ഫൈനൽസ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. വ്യത്യസ്തവും പ്രാധാന്യമുളള തുമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുളളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്.

ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം. താൻ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് ആണ് രജിഷയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കോവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ചിത്രമാണ് ലവ്. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ ജിസിസി റിലീസ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here