മലയാളികളുടെ ഇഷ്ട നടിയാണ് റിമി ടോമി. ഗായികയായും അവതാരികയായും തിളങ്ങിയാ താരം അഭിനയത്തിലും തിളങ്ങാൻ സാധിച്ചിട്ടുണ്ട്.റിമി ടോമിയുമായുള്ള ആദ്യ ഭർത്താവിന്റെ വിവാഹ മോചനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ ഇതിനു ശേഷം തന്റെ മേഖലയിൽ റിമി സജീവമാവുകയും പിന്നീട് നിത്യ വ്യായാമത്തിലൂടെ മെലിഞ്ഞു സുന്ദരിയാവുകയും ചെയ്തിരുന്നു. പക്ഷേ താരം സുന്ദരിയാവുന്നത് രണ്ടാം വിവാഹത്തിനു ഒരുക്കുമാണെന്ന് അനേകം ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. വളരെ പെട്ടന്ന് തന്നെയാണ് തന്റെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ തന്റെ ആദ്യ പ്രണയത്തിനെ പറ്റി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.താരം പറഞ്ഞത് ഇങ്ങനെ.

സൺ‌ഡേ സ്കൂൾ പഠിക്കുമ്പോൾ അവിടെ നിന്നും ജയിച്ചു പോയ ഒരാൾ. എന്നെക്കാളും അഞ്ചാറു വയസു മൂത്ത ഒരു പയ്യൻ.എല്ലാവരും ചേട്ടൻ എന്നായിരുന്നു വിളിച്ചിരുന്നത്.ആദ്യമൊക്കെ ഞാൻ പാട്ട് പാടുമ്പോൾ വരുന്നത് നോക്കുന്നത് കണ്ട് കാര്യം ചെറുതായി തന്നെ അന്നേരം മനസിലായി.എന്തോ ഒരു ഇത് ഉണ്ട് എന്ന് നമുക്ക് അറിയാം.

പിന്നെ ഞാൻ സ്കൂളിൽ പോകുമ്പോളും തിരികെ വരുമ്പോളും എന്റെ എതിരെയായി വരാൻ തുടങ്ങി.അതോടെ എനിക്ക് വളരെ ടെൻഷനായി.പിന്നീട് ഒരു ദിവസം സൺ‌ഡേ സ്കൂളിൽ രക്തദാനം ചെയ്യാൻ പോയപ്പോൾ പുള്ളിയുടെയും എന്റെയും രക്തൻ ഒ പോസിറ്റീവ് ആണെന്ന് മനസിലായി.ഇതറിഞ്ഞ പുളിക്കാരൻ അവിടെ നിന്ന എല്ലാവർക്കും ചെലവ് നൽകി.

ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു. മെല്ലെ മെല്ലെ ഇത് കൂടി വന്നു.ഞാൻ പള്ളിയിൽ പാടുന്ന പാട്ട് റെക്കോർഡ് ചെയ്തു പള്ളിയിലേക്ക് പോകുന്ന ഒരു കൂട്ടുക്കാരന്റെ വീട്ടിൽ ഉറക്കെ ആ പാട്ട് വെക്കാൻ തുടങ്ങി.പക്ഷേ അങ്ങോട്ടുയൊന്നു നോക്കുന്നത് പോലും എനിക്ക് പേടിയായിരുന്നു.പക്ഷേ അറിയാതെ അങ്ങോട്ട് ഒന്ന് നോക്കി പോയിരുന്നു.

പിന്നീട് ഞാൻ ഗാനമേളയിൽ പോകുകയും പുള്ളിക്കാരൻ വിദേശത്തു പോകുകയും ചെയ്തിരുന്നു.പക്ഷേ തന്റെ ആദ്യ പ്രണയത്തിന്റെ ടെൻഷനും, പേടിയുമെല്ലാം ഒരു ഇഷ്ടമായി മാറുകയായിരുന്നു.എന്തായാളും താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.