ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോക്ക് കോവിഡ്

0
22

ബെലോ ഹൊറിസോണ്ടെ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീ‍ഞ്ഞോയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പൂര്‍ണ ആരോഗ്യവാനാണ് താനെന്ന് വ്യക്തമാക്കിയ മുന്‍താരം സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് എന്നും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. ബെലോ ഹൊറിസോണ്ടെയില്‍ എത്തിയപ്പോഴാണ് താരം കൊവിഡ് പരിശോധനയ്‌ക്ക് വിധേയനായത്. കൊവിഡ് ഭേദമാകും വരെ താരം ഹോട്ടലില്‍ തന്നെ ചെലവഴിക്കും.

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായ റൊണാള്‍ഡീഞ്ഞോ ബ്രസീലിനായി 97 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ് കരിയറില്‍ ബാഴ്‌സലോണ, പാരിസ് സെയ്‌ന്‍റ് ജെര്‍മന്‍, എ സി മിലാന്‍ എന്നീ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. രണ്ടുതവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നടത്തിയിരുന്നു. ക്ലബ് കരിയറില്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ച ബാഴ്‌സയില്‍ 145 മത്സരങ്ങളില്‍ 70 തവണ വലകുലുക്കി.

വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തതിന് പരാഗ്വെയില്‍ ജയിലിലും വീട്ടുതടങ്കലിലുമായി അഞ്ച് മാസം തടവിലായിരുന്ന താരം ഓഗസ്റ്റില്‍ മോചിതനായിരുന്നു. ഇതിന് പിന്നാലെ പൊതുയിടങ്ങളില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് ഇതിഹാസ താരത്തിന് കൊവിഡ് 19 പിടിപെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here