അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സായ് പല്ലവി. ഈ ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നു.

പ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായ് പല്ലവി തിളങ്ങുകയാണ്. ഇപ്പോളിതാ ചില സിനിമകൾ നിരസിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് സായ് പല്ലവി.

സായ് പല്ലവിയുടെ വാക്കുകൾ ഇങ്ങനെ:

ഒരു സംവിധായകൻ മുൻപൊരിക്കൽ ചുംബന രംഗത്തിൽ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകൻ പ്ലാൻ ചെയ്തിരുന്നത്. നായകന്റെ ചുണ്ടിൽ ചുംബിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു.

റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക് രംഗങ്ങൾ ചെയ്യാൻ താൽപര്യമില്ല. സംവിധായകൻ ചുംബന രംഗത്തിൽ അഭിനയിക്കാനായി നിർബന്ധിച്ചിരുന്നു. അതിനിടയിലാണ് ചിത്രത്തിലെ സഹനടൻ ഈ വിഷയത്തിൽ ഇടപെട്ടത്.

നാളെ അവൾ മി ടീ എന്ന് പറഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞാലോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ആ രംഗം ചെയ്യുന്നതിൽ നിന്നും രക്ഷപ്പെട്ടത്. ലിപ് ലോക്ക് രംഗം ചെയ്യുന്നതിൽ നിന്നും താൻ രക്ഷപ്പെടാൻ കാരണം മീ ടൂ ആണെന്നും താരം തുറന്നുപറയുന്നു.

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന വിരാടപർവ്വം എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സായ്‌യുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.