ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ബിജുമേനോൻ ചിത്രത്തിലെ നായിക സാക്ഷി അഗര്‍വാള്‍

0
78

രജനികാന്ത് ചിത്രമായ കാലയടക്കമുള്ള ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സാക്ഷി അഗര്‍വാള്‍. കാലയുടെ മരുമകള്‍ ആയിട്ടായിരുന്നു ചിത്രത്തില്‍ സാക്ഷി അഗര്‍വാള്‍ അഭിനയിച്ചത്. സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാക്ഷി അഗര്‍വാളിന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാക്ഷി അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഡലിംഗിലൂടെ ശ്രദ്ധേയയായ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാക്ഷി അഗര്‍വാള്‍.

സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ സായ്‍ ചരണാണ് പകര്‍ത്തിയിരിക്കുന്നത്.

മലയാള സിനിമയിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

ബിജു മേനോൻ നായകനായ ഒരായിരം കിനാക്കള്‍ എന്ന സിനിമയിലാണ് സാക്ഷി അഗര്‍വാള്‍ മലയാളത്തില്‍ അഭിനയിച്ചത്.

രാജാ റാണി എന്ന സിനിമയിലൂടെ 2013ല്‍ അതിഥി താരമായാണ് സാക്ഷി അഗര്‍വാള്‍ ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്.

തമിഴിനും മലയാളത്തിനും പുറമേ കന്നഡയിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

ആയിരം ജന്മങ്ങള്‍ അടക്കം ഒട്ടേറെ സിനിമകളാണ് സാക്ഷി അഗര്‍വാളിന്റേതായി വരാനുള്ളത്.

മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ആയിട്ടായിരുന്നു സാക്ഷി അഗര്‍വാള്‍ കരിയര്‍ തുടങ്ങിയത്.

മോഡലിംഗിലൂടെയായിരുന്നു ആദ്യം സാക്ഷി അഗര്‍വാള്‍ ശ്രദ്ധേയയായത്.

നിരവധി പരസ്യ ചിത്രങ്ങളിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here