ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനാണ് സൽമാൻ ഖാൻ. ലോകമെമ്പാടും ആരാധകർ ഉള്ള താരം കൂടിയാണ്. മസിൽമാൻ എന്ന പേരിലും നടൻ അറിയപ്പെടുന്നുണ്ട്.സൽമാൻ ഖാൻ എന്ന നടനോടപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഒരു നടിമാരും അത് പാഴാക്കാറില്ല.എന്നാൽ ഇപ്പോൾ താര സുന്ദരിയായ ദിശ പട്ടാണി സൽമാൻ ഖാനോടപ്പം അഭിനയിക്കാൻ ഇഷ്ടമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.2019ൽ പുറത്തിറങ്ങിയ അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന സിനിമയിൽ ദിശ സൽമാനോടപ്പം അഭിനയിച്ചിരുന്നു.

ശേഷം ഒരു സിനിമയിലും സൽമാൻ ഖാനോടപ്പം അഭിനയിക്കില്ല എന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.പ്രധാന കാരണം പ്രായം വ്യത്യാസമായിരുന്നു.സിനിമയിൽ നായകന്റെ ചെറുപ്പ കാലം കാണിക്കുന്ന രംഗത്തിലാണ് ദിശയും അഭിനയിക്കുന്നത്.

സിനിമയിൽ നായികയായി വന്നിരുന്നത് കത്രീന കൈഫയായിരുന്നു. മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. സർക്കസ് കൂടാരത്തിലെ ഒരു അര്ടിസ്റ്റ് എന്ന കഥാപാത്രമായിരുന്നു ദിശ ചലചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

സൽമാൻ ഖാൻ ഒരു നല്ല നടനാണെന്നും അദ്ദേഹത്തിൽ അനേകം കാര്യങ്ങൾ പഠിച്ചു എടുക്കാൻ ഉണ്ടെന്നും സിനിമ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ള വ്യക്തിയാണെന്നും താരം പറഞ്ഞിരുന്നത്. ഇതിനുനെതിരെ നിരവധി ഗോസിപ്പുകളാണ് സോഷ്യൽ മീഡിയ പുറത്തിറക്കുന്നത്.