കാശ്മീരി സ്റ്റൈലിൽ പൊളിച്ചടുക്കി സാനിയ.. കിടിലം എന്ന് ആരാധകർ

0
102

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ ഓരോ ലുക്കും ശ്രദ്ധ നേടാറുണ്ട്. സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ജമ്മു കശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.

കാശ്മീർ ഡയറീസ് എന്ന ക്യാപ്ഷനൊപ്പമാണ് സാനിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാശ്മീരിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ധരിച്ചാണ് സാനിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിമനോഹരമെന്നാണ് ചിത്രത്തിന് താരത്തിന്റെ ആരാധകർ നൽകുന്ന കമന്റുകൾ.

അതേസമയം, ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായാണ് സാനിയ എത്തുന്നത്. സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

കടപ്പാട്‌ സാനിയ ഇൻസ്റ്റാഗ്രാം പേജ്