ഞെട്ടിച്ചു കളഞ്ഞു; സാനിയ ഇയ്യപ്പൻറെ വൈറൽ ആയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

0
68

2014 ല്‍ ബാല്യകാല സഖിയിലൂടെയായിരുന്നു സാനിയ ഇയ്യപ്പന്‍ മലയാള സിനിമയിലെത്തുന്നത്. അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ 2017 ല്‍ ഇറങ്ങിയ ക്യൂനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. ഇതുവരെയായി പത്തോളം മലയാള ചിത്രങ്ങളില്‍ സാനിയ അഭിനയിച്ചു കഴിഞ്ഞു. ഈ ലോക്ഡൗണ്‍ കാലത്ത് സാനിയയുടെ ഒരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസിലെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഒപ്പം സാനിയ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കാണാം ആ ചിത്രങ്ങള്‍.

എന്നാല്‍ അഭിനയം മാത്രമല്ല സാനിയയുടെ തട്ടകം. നൃത്തത്തിലും മോഡലിങ്ങിലും തന്‍റെതായ ഇടം കണ്ടെത്താന്‍ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

നൃത്ത പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചില ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസിലെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ഫാഷന്‍ കണ്‍സെപ്റ്റ് ഡയറക്ടറായ അച്ചുവിന്‍റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

‘ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും’, എന്ന ഖലീല്‍ ജിബ്രാന്‍റെ വരികളാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചത്.

നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here