നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ശരണ്യ ആനന്ദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‍സിലൂടെയായിരുന്നു ശരണ്യ ആനന്ദ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.


ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറുമാണ് ശരണ്യ ആനന്ദ്.

മോഡല്‍ എന്ന നിലയിലും ശരണ്യ ആനന്ദ് ശ്രദ്ധേയയാണ്.

മോഹൻലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‍സിലൂടെയായിരുന്നു ശരണ്യ മലയാളത്തിന്റെ വെള്ളിത്തിരിയില്‍ എത്തിയത്.

കപ്പുചീനോ എന്ന സിനിമയിലും ശരണ്യ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.

മിനി സ്‍ക്രീനിലും ശരണ്യ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.

സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളാണ് ശരണ്യ ആനന്ദ്.

ശരണ്യ ആനന്ദിന്റെ സ്വദേശം അടൂരാണ്.

ശരണ്യ ആനന്ദും മനേഷ് രാജൻ നായരും.
PIC CREDIT : INDIAN CINEMA GALLERY

LEAVE A REPLY

Please enter your comment!
Please enter your name here