മലയാളികളുടെ പ്രിയനായികയാണ് സരയു മോഹൻ. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകാൻ താരത്തിന് സാധിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലും സരയു തിളങ്ങി.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ചുവന്ന സാരിയുടുത്തുള്ള താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് സരയു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി വേഷമിട്ടത്. ചലച്ചിത്ര മേഖലയില്‍ സഹ സംവിധായകനായ സനൽ ആണ് സരയുവിനെ വിവാഹം ചെയ്തത്. ദാമ്പത്യജീവിത വിശേഷങ്ങളടക്കം എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

ചുവന്ന സാരിയിൽ അതിമനോഹരിയായാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുക. ചിത്രത്തോടൊപ്പം സരയു പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്. ‘ചെമ്മാനം നിലിച്ചിട്ടും നിന്നെയോർത്തു നിന്ന് ചുവന്ന ഞാൻ! ചന്തം ചുവപ്പിൽ എന്നുനീ ചൊന്നതിൽ പിന്നെയിവൾ ചെമ്പരത്തി പൂപോൽ ചുവപ്പിലൊരുങ്ങി’ എന്നാണ് താരം കുറിച്ചത്.