ഫാമിലി ത്രില്ലെർ സിനിമയുമായി സീനത് സംവിധായിക ആകുന്നു

0
43

നടി സീനത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ടാം നാള്‍’.

നാടകത്തിലൂടെ വെള്ളിത്തിരയിലെത്തി ശ്രദ്ധേയായ നടിയാണ് സീനത്ത്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുമായി എത്തുകയാണ് സീനത്ത് എന്നാണ് പുതിയ വാര്‍ത്ത.

കഥയും തിരക്കഥയും സീനത്ത് തന്നെയാണ് എഴുതിയിരിക്കുന്നത്. രണ്ടാം നാള്‍ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി. സീനത്തിന്റെ മകൻ ജിതിൻ മുഹമ്മദ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മഹേഷ് മാധവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംവിധാനം കണ്ടുപഠിച്ചതാണ് എന്ന് സീനത്ത് പറയുന്നു. ഒരു ഫാമിലി ത്രില്ലറാണ് സീനത്തിന്റ സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here