ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള ചലച്ചിത്രത്തിൽ യുവനടിമാരിൽ ഒരാളായി മാറുകയായിരുന്നു ശാലിൻ സോയ.ടെലിവിഷൻ പരിപാടിയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.ഷോർട് ഫിലിം, സീരിയൽ, സിനിമ തുടങ്ങിയാ മേഖലയിൽ താരം നല്ല സജീവമാണ്. മികച്ച അഭിനയ പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവെക്കുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ കയറിയ നടിയാണ് ശാലിൻ. അതുകൊണ്ട് തന്നെ നിരവധി സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. മല്ലു സിംഗ്, മാണിക്യകല്ല്, റേബക്ക ഉതുപ്പ് കിഴക്കമല തുടങ്ങി നിരവധി സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരുന്നു. ലോക്ക്ഡൌൺ സമയത്ത് പതിമൂന്ന് കിലോ ശരീര ഭാരം കുറച്ചതിന്റെ ചിത്രമായിരുന്നു താരം പോസ്റ്റ്‌ ചെയ്തത്.

എന്നാൽ ഇത്തവണ മറ്റൊരു ചിത്രമായിട്ടാണ് താരം എത്തിയിരിക്കുന്നത്.തന്റെ പുതിയ പോസ്റ്റ്‌ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ.കറുത്ത ബ്ലൗസും ഗോൾഡൻ സ്കർട്ടുമാണ് ശാലിൻ ധരിച്ചിരുന്ന വേഷം. സമൂഹ മാധ്യമങ്ങളിൽ തരംഗം ഉണ്ടാക്കിയിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. നിരവധി ലൈക്‌സും, മികച്ച അഭിപ്രായങ്ങളുമാണ് ലഭിച്ചോണ്ടിരിക്കുന്നത്.


ശാലിൻ സോയ

ശാലിൻ സോയ

Photo Credit : shalin zoya