ദിവസങ്ങൾക്കുള്ളിൽ 68 കിലോയിൽ നിന്ന് 55 കിലോയിലേക്ക്: അമ്പരപ്പിച്ച് നടി ശാലിൻ സോയ

0
27

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറയെ ആരാധകരുള്ള താര സുന്ദരിയാണ് ശാലിൻ സോയ. ഫാത്തിമ ശാലിൻ എന്നാണ് ശരിയായ പേര്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിൻ 2004ൽ പുറത്തിറങ്ങിയ ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാാണ് അഭിനയ രംഗത്തേയ്‌ക്കെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2012ൽ മല്ലുസിംഗ് എന്ന സിനിമയിലാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ അഭിനയിയ്ക്കുന്നത്.

മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഷാലിൻ സോയ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത് ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപറാണി എന്ന നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. ആ കഥാപാത്രം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഷാലിനെ പ്രിയങ്കരിയാക്കി മാറ്റി.

ആറ് ടെലിവിഷൻ സീരിയലുകളിലും ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ഷാലിൻ സോയ സംവിധാനം ചെയ്യുകയും ചെയ്തു. നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്.

ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.

മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ. അതേ സമയം താരത്തിന്റെ പുത്തൻ മേക്കോവർ കണ്ടു ഞെട്ടിയിരിക്കയാണ് ആരാധകർ. 68കിലോ ഭാരം ഉണ്ടായിരുന്ന ശാലിൻ ഇപ്പോൾ 55കിലോ ആയി മാറിയിരിക്കുകയാണ്

ഷാലിന്റെ പുതിയ ചിത്രങ്ങൾ അടിപൊളി ആണെന്നും കലക്കി എന്നുമാണ് ആരാധകർ പറയുന്നത്. കോഴിക്കോട് സ്വദേശിനിയായ ഷാലിന്റെ അച്ഛൻ ബിസിനസ്സുകാരനാണ്. അമ്മ ഡാൻസറും.

LEAVE A REPLY

Please enter your comment!
Please enter your name here