1994 ഇൽ ഫെമിന മിസ്സ്‌ ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട നടിയാണ് ശ്വേത മേനോൻ. ഒരു കാലത്ത് മോഡലിംഗ് രംഗത്തെ മിന്നും താരമായിരുന്ന ശ്വേത നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.30 ലേറെ ഹിന്ദി സിനിമയിലും ശ്വേത മുഖം കാണിച്ചിരുന്നു.അമീർഖാൻ ചിത്രമായ ഇഷ്‌ക് ആണ് ശ്വേതക്ക് ബോളിവുഡിൽ ഒരു ബ്രേക്ക്‌ നൽകിയത്. ശേഷം അനശ്വരം എന്ന മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിൽ എത്തിയെങ്കിലും അന്നത്തെ പ്രേക്ഷകർ നടിയെ സ്വീകരിച്ചിരുന്നില്ല.പിന്നീട് നടി മുംബൈയിലേക്ക് തിരിച്ചു പോകുകയും മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

96 ലാണു ശ്വേത കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത്. ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ കാമസൂത്രയുടെ പരസ്യത്തിൽ തകർത്തഭിനയിച്ചു. പിന്നീടൊരിക്കൽ ശ്വേതയുടെ പിതാവിനോട് ഇങ്ങനെ ചോദിച്ചു. താങ്കളുടെ മകൾ കമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ വിഷമം ഒന്നും തോന്നിയില്ലേ?അവൾ അവളുടെ ജോലി ആണ് ചെയ്തത് എന്നായിരുന്നു അച്ഛന്റെ മറുപടി.മാധ്യമ പ്രവർത്തകൻ ഒരു ചോദ്യം കൂടി ചോദിച്ചു. മലയാളിയുടെ സംസ്കാരത്തിനു യോജിച്ച പ്രവർത്തി ആണോ ശ്വേത ചെയ്തത്? ആ ചോദ്യത്തിന് ഉള്ള മറുപടിയായി ശ്വേതയുടെ അച്ഛൻ പറഞ്ഞത് ഇങ്ങനെയാണ് ‘എന്താ മലയാളികൾ ഉപയോഗിക്കാത്ത ഒന്നാണോ അത് ‘ പിന്നീട് മാധ്യമ പ്രവർത്തകൻ കൂടുതൽ ചോദ്യങ്ങൾക്ക് മുതിർന്നില്ല.

ഈയൊരു സംഭവത്തെ കുറിച്ച് ശ്വേത പറയുന്നത് ഇങ്ങനെയാണ്. അന്ന് ആ മാധ്യമ പ്രവർത്തകനു മുന്നിൽ അച്ഛൻ പതറുകയായിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ.തന്റെ കുടുംബത്തിന്റെ പൂർണ്ണ സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രമാണ് വിനോദ രംഗത്ത് ഇത്ര ശോഭിക്കുവാൻ കഴിഞ്ഞത്.

വിദ്യാഭ്യാസകാലത്തു ശ്വേതക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. സ്കൂൾ പഠന കാലത്ത് ചിലരുടെ സ്പർശനം തന്നെ അസ്വസ്ഥത ആക്കിയിരുന്നു. അതിനു പീഡനം എന്നു വിളിക്കാൻ പറ്റുമോന്നു തനിക്ക് അറിയില്ല. അച്ഛൻ തനിക്ക് ഒരു സുഹൃത്തിനെ പോലെയായിരുന്നു. സ്കൂളിൽ നടക്കുന്ന ഓരോ സംഭവവും അച്ഛനുമായി പങ്കു വെക്കുമായിരുന്നു. ഇത് തനിക്ക് ഒരു ആശ്വാസം ആയിരുന്നു. രക്ഷിതാക്കളുടെ മീറ്റിങ്ങിൽ അച്ഛൻ മുടങ്ങാതെ പങ്കെടുത്തിരുന്നു. ഇത് തന്നെ വല്ലാതെ സന്തോഷിപ്പിച്ചെന്നും താരം വെളിപ്പെടുത്തി.

ഇന്നത്തെ മാതാപിതാക്കളും കുട്ടികളോട് തുറന്നു സംസാരിക്കുവാനും അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തണം എന്നാണ് ശ്വേത പറയുന്നത്.എന്നാലേ കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തടയാൻ കഴിയുകയുള്ളു എന്നും നടി ഓർമ്മപ്പെടുത്തി.ഒരിക്കൽ ശ്വേതയോട് ഒരു ജനപ്രതിനിധി മോശമായി പെരുമാറിയത് നമ്മൾ ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടതാണ്. അതിനെതിരെ ശ്വേത പ്രതികരിക്കുകയും ചെയ്തിരുന്നു. വളർന്നു വരുന്ന തലമുറയും ചൂഷങ്ങൾക്ക് എതിരെ ശബ്ദം ഉയർത്തുവാൻ പ്രാപ്തർ ആകേണ്ടത് ഒരു അനിവാര്യത തന്നെയാണ്.ഇന്ന് ശ്വേത മേനോൻ മലയാള സിനിമയിലെ ഒരു സജീവ സാനിധ്യമാണ്.

രതി നിർവേദം എന്ന ചിത്രം റീമേക്ക് ചെയുവാൻ തീരുമാനിച്ചപ്പോൾ അതിൽ നായികയായി അഭിനയിക്കാൻ നറുക്ക് വീണത് ശ്വേതക്ക് ആയിരുന്നു. നായക കഥാപാത്രവുമായി ഇഴുകി ചേർന്ന് അഭിനയിക്കേണ്ട രംഗങ്ങളിൽ യാതൊരു മടിയും കൂടാതെ ശ്വേത പ്രത്യക്ഷപെട്ടു. ഇന്ന് ടെലിവിഷൻ രംഗത്തും ശ്വേത സജീവമാണ്. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്‌ജ്‌ ആയും ഹോസ്റ്റ് ആയും ശ്വേത പങ്കെടുത്തിരുന്നു.

ഏഷ്യാനെറ്റിലെ ബിഗ്‌ബോസിൽ പങ്കെടുത്തുവെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്വേതക്ക് ആയില്ല. മറ്റു തെന്നിന്ത്യൻ ഭാഷകളിലും നടി ഒരു സജീവ സാനിധ്യമാണ്. നിരവധി ഐറ്റം ഡാൻസുകളിലും ശ്വേത പ്രത്യക്ഷപെട്ടു.നടിയുടെ ആദ്യ വിവാഹ ബന്ധം അത്ര നന്നായി മുന്നോട്ട് പോയിരുന്നില്ല. ബോബി ബോൺസാലെ എന്ന തിരക്കതാകൃത്തിനെ ആണ് നടി ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഭർതൃ വീട്ടിൽ നടിക്ക് ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ദുപ്പെട്ട കൊണ്ട് മുഖം മറച്ചു നടക്കുവാൻ അല്ലാതെ അനുവാദം ഉണ്ടായിരുന്നില്ല. വീട്ടിൽ ആര് വന്നാലും കാൽ തൊട്ടു വന്ദിക്കണമായിരുന്നു. എന്നാൽ ശ്വേതയെ ഏറെ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു. തന്റെ ഭർത്താവ് ബൈപോളർ ഡിസ്സോർഡർ എന്ന മാനസിക രോഗത്തിന് അടിമയാണെന്നറിഞ്ഞപ്പോൾ നടി ആകെ തകർന്നു. അങ്ങനെ ആണ് ആ ബന്ധം അവസാനിപ്പിക്കുന്നത്.

ശേഷം 2011 ഇൽ ശ്രീ വത്സൻ മേനോൻ എന്ന വ്യക്തിയെ വിവാഹം കഴിച്ചു. ഇന്നിവർക്ക് ഒരു പെൺ കുഞ്ഞും ഉണ്ട്. സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ചു വരികയാണ് ശ്വേത മേനോൻ.