ബ്രസീലിന്റെ സൂപ്പർ താരത്തിന് പരിക്ക് ; ടീം ആശങ്കയിൽ

കോപ്പ അമേരിക്കയുടെ ഫൈനലിന് മുന്‍പേ ബ്രസീലിന് തിരിച്ചടി. കാലിന് പരിക്കേറ്റ വിങ്ങര്‍ വില്ലിയന്‍ ഫൈനലില്‍ കളിക്കില്ല എന്ന് ബ്രസീല്‍ ഫുട്‌ബോള്‍ സ്ഥിതീകരിച്ചു. പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് പകരക്കാരനായാണ് ചെല്‍സി താരമായ വില്ലിയന്‍ ടീമില്‍ ഇടം നേടിയത്.

അര്‍ജന്റീനയ്ക്ക് എതിരായ സെമി ഫൈനലില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് താരം ഇറങ്ങിയത്. മത്സരത്തിന് ഇടയില്‍ താരത്തിന് ഹാംസ്ട്രിങ് പരിക്ക് ഏല്‍ക്കുകയായിരുന്നു. ഞാഴാറാഴ്ച പെറുവിന് എതിരെയാണ് ബ്രസീലിന്റെ ഫൈനല്‍. 2007 ന് ശേഷം ആദ്യമായി കോപ്പ അമേരിക്ക കിരീടം ലക്യമിടുകയാണ് ബ്രസീല്‍.

Be the first to comment

Leave a Reply

Your email address will not be published.


*