‘അഞ്ചുവർഷം മുൻപ് അദ്ദേഹം ചോദിച്ചു, ലച്ചൂ എന്റെ ഭാര്യയാകാമോ?’; നടി ശ്രീലക്ഷ്‍മി പറയുന്നു

0
1058

ജഗതി ശ്രീകുമാറിന്റെ മകള്‍ എന്നതിലുപരി മലയാളികളുടെ ഇഷ്‍ട നായികയായി മാറിയ താരമാണ് ശ്രീലക്ഷ്‍മി ശ്രീകുമാർ. മലയാളം ബിഗ്‌ബോസ് ഒന്നാം സീസണിലൂടെയാണ് മലയാളികള്‍ ശ്രീലക്ഷ്‍മിയെ അടുത്തറിഞ്ഞത്.

കഴിഞ്ഞ ഡിംസബറിലായിരുന്നു ശ്രീലക്ഷ്‍മിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്‍മിയും വിവാഹിതരായത്. വിവാഹശേഷം ശ്രീലക്ഷ്‍മി മലയാളം സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ദുബായിൽ കൊമേഴ്ഷ്യൽ പൈലറ്റ് ആണ് ഭർത്താവ് ജിജിൻ. വിവാഹശേഷം ദുബായിലാണ് ഇരുവരും. പ്രൊപ്പോസ് ചെയ്‍ത നിമിഷം ഓർത്തെടുക്കുകയാണ് ശ്രീലക്ഷ്‍മിയിപ്പോൾ. കൊച്ചിയില്‍ അയല്‍ക്കാരായിരുന്ന ജിജിനും ശ്രീലക്ഷ്‍മിയും അന്നുമുതൽ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തിലെത്തിയത്.

അഞ്ചുവർഷം മുൻപാണ് അവൻ പ്രണയാഭ്യർത്ഥന നടത്തിയത്. ‘ലച്ചൂ എന്റെ ഭാര്യയാകാമോ’ എന്നാണ് അദ്ദേഹം ചോദിച്ചത്. അന്നുമുതൽ ഞാൻ അവന്റേതും, അവൻ എന്റേതുമാണ്, അത് എന്നും അങ്ങനെ ആയിരിക്കും.. ‘ഹാപ്പി ആനിവേഴ്സറി ടു അസ്’- എന്നും ശ്രീലക്ഷ്‍മി കുറിക്കുന്നു.