ഹൈദരാബാദിനെ എറിഞ്ഞൊതുക്കി പഞ്ചാബ് പ്ലേയ് ഓഫ് സാധ്യതകൾ നില നിർത്തി

0
17

ദുബായ്: അവസാന ഓവര്‍ വരെ ആവേശം തുളുമ്പിനിന്ന പോരാട്ടത്തില്‍ പഞ്ചാബിന്‍റെ ഫൈനല്‍ പഞ്ച്. ഹൈദരാബാദിനെ 12 റണ്‍സിന് കീഴടക്കി പഞ്ചാബ് ഐപിഎല്ലിലെ തുടര്‍ച്ചയായ നാലാം ജയം കുറിച്ചു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ ജയത്തിലേക്ക് 14 റണ്‍സ് വേണ്ടിയിരുന്ന ഹൈദരാബാദ് ഒരു റണ്‍സ് മാത്രമെടുത്ത് മൂന്ന് വിക്കറ്റ് കളഞ്ഞുകുളിച്ച് തോല്‍വി ഇരന്നു വാങ്ങി.

ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 126/7, ഹൈദരാബാദ് 19.5 ഓവറില്‍ 114ന് ഓള്‍ ഔട്ട്. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഹൈദരാബാദ് ആറാം സ്ഥാനത്ത് തുടരുന്നു.

എന്തൊരു തുടക്കം

ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. പവര്‍പ്ലേയില്‍ ഹൈദരാബാദ് 52 റണ്‍സെടുത്തു.എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഹൈദരാബാദ് സമ്മർത്തിലായി

LEAVE A REPLY

Please enter your comment!
Please enter your name here