ഞാൻ അഭിനയിക്കുന്നതിനോട് ഭർത്താവിന് താല്പര്യമില്ല;മനസ്സ് തുറന്നു ഉപ്പും മുളകും നായിക അശ്വതി

0
2306

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന ഉപ്പും മുളകും മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ്. ഒട്ടനേകം ആരാധകരുള്ള ഈ പരമ്പര നിരവധി എപ്പിസോഡുകൾ ഇതിനകം പിന്നിട്ടു കഴിഞ്ഞു

വിജയകരമായി മുന്നോട്ടുപോകുന്ന ഈ പരമ്പരയിലേക്ക് ഏറ്റവും അവസാനമായി എത്തിയ കഥാപാത്രങ്ങളിൽ ഒന്നാണ് പൂജ ജയറാം. മോഡലും, ഡാൻസറും, അവതാരകയും, നടിയുമായ അശ്വതി എസ് നായർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഭിനയിത്തിന് പുറമേ സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ് അശ്വതി. അശ്വതി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഉപ്പും മുളകും എന്ന സീരിയലിലേക്ക് എത്താൻ ൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അശ്വതി ഇപ്പോൾ.

അഭിനയ രംഗത്തേക്ക് കടക്കുന്നതിൽ ഭർത്താവിന് ആദ്യം താൽപര്യം ഇല്ലായിരുന്നു എന്നാണ് അശ്വതി പറയുന്നത്. പിന്നീട് ഉപ്പും മുളകും എന്ന സീരിയലിലേക്ക് ആണ് ക്ഷണം വന്നത് എന്ന് അറിഞ്ഞതിനു ശേഷം ആണ് ഭർത്താവ് ഹാപ്പി ആയത്.

ഞങ്ങൾക്ക് രണ്ടുപേർക്കും വളരെ ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്നു ഉപ്പും മുളകും. അഭിനയവും ഡാൻസും ആണ് തന്റെ ഏറ്റവും വലിയ പാഷൻ എന്ന് അശ്വതി പറയുന്നു. തൻറെ ഏറ്റവും വലിയ ഭാഗ്യം തന്നെ പിന്തുണയ്ക്കുന്ന ഒരു ഭർത്താവിനെ ലഭിച്ചതാണെന്നും അശ്വതി കൂട്ടിച്ചേർത്തു.

ഭർത്താവ് മാത്രമല്ല, ഞങ്ങൾ രണ്ടുപേരുടെയും കുടുംബവും പൂർണ്ണ പിന്തുണ നൽകി തൻറെ ഒപ്പം ഉണ്ട് എന്നും അശ്വതി പറയുന്നു. ഹരി എന്നാണ് ഭർത്താവിന്റെ പേര്. ഹരി ആണ് കൂടുതൽ പിന്തുണ നൽകുന്നത്. അഭിനയിക്കാൻ ഓഫർ വന്നു എന്നറിഞ്ഞപ്പോൾ ഹരിക്ക് ആദ്യം താൽപര്യമില്ലായിരുന്നു.

പിന്നീട് ഉപ്പും മുളകും എന്ന പരിപാടിയിലേക്ക് ആണ് ക്ഷണം വന്നപ്പോൾ എന്ന് അറിഞ്ഞപ്പോൾ പിന്തുണ നൽകി. ആങ്കറിങ് ചെയ്യുന്നതിനും മോഡലിങ് ചെയ്യുന്നതിനും ഹരി ഭയങ്കര സപ്പോർട്ട് ആണ്, തീർത്തും അത് ഒരു ഭാഗ്യമാണെന്നും അശ്വതി പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here