കുറച്ചു നാളുകൾക്കു മുമ്പ് കൃഷ്ണന്റെ വേഷം ധരിച്ചു നൃത്തം ചെയ്‌ത സുന്ദരിയായ ആ പെൺകുട്ടിയെ മലയാളികൾ അങ്ങനെ പെട്ടന്നൊന്നും മറക്കാൻ സാധ്യതയില്ല.ആ ഒറ്റ വേഷത്തിലൂടെ പ്രേഷകരുടെ മനം കവർന്ന താരമായിരുന്നു വൈഷ്‌ണവ കെ സുനിൽ.

കണ്ണന്റെ ചുവട് വെച്ച ആ കൊച്ചു സുന്ദരിയെ ഇന്നും മലയാളികളെ ഹരം കൊള്ളിക്കുന്നുണ്ട്.ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ വൈഷ്‌ണവക്ക് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. പലപ്പോഴും മോഡലായി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറ്.

ഒരു ലക്ഷത്തിനു മേലെയാണ് ഇൻസ്റ്റാഗ്രാമിൽ തന്നിക്ക് ഫോള്ളോവെർസ് ഉള്ളത്‌.എന്നാൽ ഇപ്പോൾ മറ്റൊരു ഫോട്ടോഷോട്ടുമായിട്ടാണ് എത്തിയിരിക്കുന്നയത്. കൃഷ്ണന്റെ വേഷത്തിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ പ്രത്യക്ഷപെട്ടിട്ടുള്ളത്.

ചിത്രത്തിനൊടപ്പം ക്യാപ്ഷനും ഏറ്റെടുത്തു ആരാധകർ. ക്യാപ്ഷൻ എങ്ങനെ “ചേലെഴും നീലകാർവർണൻതൻ മഞ്ഞചേലയുടുത്ത് കൊണ്ട്, മയിൽപ്പീലി തൻ വർണ്ണങ്ങളിൽ, ഓടക്കുഴൽ നാദത്തെ കരങ്ങളിൽ വഹിച്ചു, ആകാശ നീലിമയിൽ അലിഞ്ഞു ചേരുകയാണ് ഞാൻ “.

ചിത്രങ്ങൾ ക്രെഡിറ്റ് : ഗോകുൽദാസ് ഫോട്ടോഗ്രാഫി