ആരാധകർ തന്നെ ഹോട്ടായി കാണുന്നതിൽ ഞാൻ സന്തോഷിക്കുന്നു; വാമിഖ

0
149

യുവനടൻ ടൊവിനോ തോമസിന്റെ നായികയായി ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താര സുന്ദരിയാണ് വാമിഖ ഗബ്ബി. ഈ ഒറ്റസിനികൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയായി മാരി വാമിറ.

മലയാളി അല്ലെങ്കിലും മലയാള സിനിമ പ്രേമികൾക്ക് പെട്ടെന്ന് തന്നെ വാമിഖ പ്രിയപ്പെട്ട താരമായി മാറി. ഗോദയ്ക്ക് പിന്നാലെ പൃഥ്വിരാജ് നായകനായി എത്തിയ നയൻ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിൽ വാമിഖ തിളങ്ങി. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പലപ്പോഴും തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്താറുണ്ട്.

പല ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വലിയ തോതിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ വാമിഖ തുറന്ന് പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്. എന്നും ഞാൻ പ്രണയിക്കുന്നത് സിനിമയെയാണെന്നാണ് താരം പറയുന്നത്. ആ ഒരൊറ്റ കാരണമാണ് മുംബൈയിൽ എത്തിച്ചത്. ഒരു ദിവസം രാവിലെ മുംബൈയിൽ താമസിക്കാൻ എത്തുകയായിരുന്നു.

കുട്ടിക്കാലം മുതൽ നടിയാവണമെന്ന ആഗ്രഹമുണ്ട്. ഞാൻ ഒരു കലാകാരിയാവുമെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഏതു മേഖലയിലായിരിക്കും എത്തുക എന്നതുമാത്രം അറിയില്ലായിരുന്നു. ബോളിവുഡ് സിനിമയിൽ അഭിനയിച്ചാണ് അഭിനയ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നപ്പോഴാണ് എല്ലാ ഭാഷകളിൽനിന്നും അവസരം ലഭിച്ചത്.

ഒരു താരത്തിന് വളരാൻ അനുയോജ്യമായ നഗരമാണ് മുംബൈയെന്നും വാമിഖ പറയുന്നു. നേരത്തെ ആരാധകർ തന്നെ ഹോട്ടായി കാണുന്നതിൽ താൻ സന്തോഷിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് വാമിഖ രംഗത്ത് എത്തിയിരുന്നു. ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു. അതിൽ വിഷമിക്കുന്നതേയില്ല. അത് ഒരു നല്ല കാര്യമാണ് ഒരിക്കലും മോശമല്ല. ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്.

ഒരാളുടെ മനസ്സിൽ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കിൽ അതയാളുടെ കണ്ണിലുണ്ടാകും.എന്നാൽ മനസ്സിൽ സ്നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിൽ ആയിരിക്കും ദേഷ്യമെങ്കിൽ അങ്ങനെ. ഞാൻ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല വിഷമിക്കാറുമില്ലെന്നായിരുന്നു അന്ന് വാമിഖ വെളിപ്പെടുത്തയിത്.