ഹിന്ദുക്കളായ യുവതികളുടെ വിവാഹം നടത്തി മുസ്ലിം യുവാവ് മാതൃകയായി

0
51

രക്തബന്ധമില്ല. പക്ഷേ സ്വന്തം അമ്മാവന്റെ സ്ഥാനത്തു നിന്ന് തങ്ങളെ വിവാഹം ചെയ്തയച്ച ബാബാഭായി പത്താനെ മനുഷ്യൻ എന്ന് വിളിക്കാനാണ് ഇവർക്കിഷ്ടം. ആ സ്നേഹത്തിന്റെ കഥ വൈറലാകുകയാണ് സമൂഹമാധ്യമങ്ങളില്‍.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസികളായ ഹിന്ദു യുവതികളുടെ വിവാഹമാണ് ബാബാബായി പത്താൻ എന്ന മുസ്‍ലിം യുവാവ് മുൻകൈയെടുത്തു നടത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച സവിത ഭുസാരെ മക്കളായ ഗൗരിയുടെയും സവരിയുടെയും കൂടെയായിരുന്നു താമസം. ഇവരുടെ എന്താവശ്യത്തിനും ഓടിയെത്തുമായിരുന്നു ബാബാഭായി. എല്ലാ വര്‍ഷവും സവിത ബാബാഭായി പത്താന് രാഖി കെട്ടുന്നതും പതിവായിരുന്നു. അങ്ങനെ മക്കളുടെ വിവാഹത്തിനും ബാബാഭായി പത്താന്‍ അമ്മാവായെത്തി. തന്റെ സമ്പാദ്യവും വിവാഹച്ചെലവിനായി ബാബാഭായി നൽകി.

കരഞ്ഞുകൊണ്ട് ബാബാഭായി യുവതികളെ യാത്രയാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെ നൻമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here